ന്യൂഡല്‍ഹി: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ നികുതിയിളവ് നല്കാന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. അതേസമയം കോവിഡ് വാക്സീന് അഞ്ച് ശതമാനം ജിഎസ്ടി തുടരും.
ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫൊടെറിസിന്‍-ബി മരുന്നിനും ഇനി നികുതി ഉണ്ടാകില്ല. ആംബുലന്‍സുകളുടെ ജിഎസ്ടി 12 ശതമാനമാക്കി കുറക്കുകയും ചെയ്തു.