മുവാറ്റുപുഴ: ലോക നഴ്സിംഗ് ദിനത്തോട് അനുബന്ധിച്ചു യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു, പ്രതികൂലമായ നിരവധി സാഹചര്യങ്ങളെ അതിജീവിച്ചു ആതുര മേഖല രംഗത്ത് സ്തുത്യര്‍ഹമായ സേവന അനുഷ്ടിക്കുന്ന നഴ്സുമാര്‍ക്ക് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ റോസാ പൂക്കളും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് യൂത്ത് കോണ്‍ഗ്രസ് ആദരിച്ചത്. ചടങ്ങിന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു വര്‍ഗീസ് നേതൃത്വം നല്കി,
ഹോസ്പിറ്റല്‍ ആര് എം ഓ ധന്യ എന്‍ പി യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളില്‍ കൗണ്‍സിലര്‍ അമല്‍ ബാബു ഭാരവാഹികളായ ഫൈസല്‍ വടക്കേനേത്ത് മൂസ മുഹമ്മദ് അലി ഇലഞായില് തുടങ്ങിയവര്‍ പങ്കെടുത്തു