മൂവാറ്റുപുഴ: സര്‍ക്കാര്‍ ആശുപത്രിക്കും ചികിത്സ വേണം, ചില ഡോക്ടര്‍മാര്‍ക്ക് മന്ത്രിയുടെ ചികിത്സതന്നെ വേണം നേരെയാവാന്‍. ആശുപത്രി സംസ്ഥാനത്തെ തന്നെ മാതൃക ആരോഗ്യ പരിപാലന കേന്ദ്രമാണന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും തര്‍ക്കമില്ല. നല്ല ഡോക്ടര്‍മാരും നല്ല ജീവനക്കാരും മികച്ച സംവിധാനങ്ങളും ഇവിടുണ്ടന്നുമറിയാം.
എങ്കിലും ഭൂരിപക്ഷം ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ക്ക് അപമാനമാകുന്നു ചില ഡോക്ടര്‍മാരെന്ന ആക്ഷേപം കേട്ടുതുടങ്ങിയിട്ട് മാസങ്ങളായി. ചിലര്‍ സ്ഥലം മാറിപ്പോയി. ചിലസ്വകാര്യ ആശുപത്രികള്‍ക്കൊപ്പമാണ് ഡോക്ടര്‍മാരില്‍ ചിരുടെ എങ്കിലും മനമെന്നു പറയാതെയും വയ്യ. രാത്രികാലമായാല്‍ പ്രസവസമ്പന്ദമായ ചികിതസക്കായോ പരിശോദനക്കായോ ഇവിടെ എത്തുന്ന സ്ത്രീകളും ബന്ധുക്കളുമാണ് ദുരിതമേറെ സഹിക്കേണ്ടിവരിക.
നേഴ്സുമാര്‍ ഫോണ്‍ വിളിക്കും, കാര്യങ്ങള്‍ ധരിപ്പിക്കും. ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് ചെയ്യമത്രെ. ഒപ്പം ഉപദേശവും …ലേക്ക് …. കൊണ്ടുപൊയ്ക്കോളു, വിളിച്ച് പറയാമത്രെ. റിസ്ക്കില്ലാതെ സൗകാര്യ ആശുപത്രികളില്‍ നിന്നും എന്തങ്കിലും ലാഭമില്ലാതെ ഇങ്ങനെ സംഭവിക്കില്ലല്ലോ എന്ന ചിന്ത നമുക്കുണ്ടായാല്‍ തെറ്റുപറയുകയും വയ്യ..!
എവിടെ പരാതി കൊടുക്കണം എന്നറിയില്ല. ഇല്ലെങ്കില്‍ ഞാന്‍ കൊടുക്കാമായിരുന്നു എന്റെ സുഹൃത്തിന് വേണ്ടി പരാതി.വോട്ട് തെണ്ടാന്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. ഒരാള്‍ പോലും പാവങ്ങള്‍ക്ക് എവിടെയാണ് കുറവെന്ന് അന്യേഷിച്ച് തിരുത്താന്‍ ആരുമില്ല.ഇല്ലാത്തവന്റെ വേദന ഇല്ലാത്തവനല്ലേ അറിയൂ… ആശുപത്രിയേക്കുറിച്ച് യുവാവിന്റെ കുറിപ്പ് വൈറലാവുകയാണ്…
ഒരുപാട് നല്ലകാര്യങ്ങള്‍ അതിവേഗം ചെയ്തു തീര്‍ക്കുന്ന ആരോഗ്യമന്ത്രി നമുക്കുണ്ട്, അവരുടെ ഇടപെടലിനായി കാത്തിരിക്കാം.
അമല്‍ ഹാഫിസ് എഴുതുന്ന അനുഭവക്കുറിപ്പ്..
എന്തിനാണ് മുവാറ്റുപുഴ ഗവ.ഹോസ്പിറ്റല്‍ എന്ന ചോദ്യം വളരെ പ്രസക്തിയാര്ജ്ജിച്ച് കൊണ്ടിരിക്കുകയാണ്.. ഈ പോസ്റ്റ് കേവലം ലൈക്കിനോ ഷെയറിനോ വേണ്ടിയല്ല.നാളെ എനിക്കും സംഭവിക്കാവുന്ന ദുരുന്തത്തില്‍ നിന്നും ചെറിയൊരു മാറ്റത്തിന് വേണ്ടിയെങ്കിലുമാവണം..
ഡോക്ട്ടര്മാര്ക്ക് പണച്ചാക്കുകളായ് മാസം ശമ്പളം വാങ്ങി പോകാനും അതിന്റെ മറവില്‍ എല്ലാവരുമല്ലെങ്കിലും ചില രാഷ്ട്രീയ നേതാക്കള്‍ക്കും കൈ ഇട്ട് വാരാനുമുള്ള വെറും കപടതയുടെ മുഖം മൂടിയായ് മാറുകയാണ് സര്‍ക്കാര്‍ ഹോസ്പിറ്റല്‍..
ഞാനെന്റെ ഭാര്യയുമായ് ഒരു രാത്രിയില്‍ (നട്ടപ്പാതിരായില്) അവള്‍ക്ക് വയര്‍ വേദന കൂടിയതിന്റെ പേരില്‍ ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ അതേ രാത്രിയില്‍ തന്നെ ലേബര്‍ റൂമിന്റെ മുന്നില്‍ വന്ന് നിറവയറുമായ് നിന്ന് വസ്ത്രത്തിലാകെ ചോര പുരണ്ട ഒരു സ്ത്രീയേയും ഒരു അമ്മയേയും കയ്യില്‍ ഒരു രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനേയും കണ്ടു. കൂത്താട്ടുകുളത്ത് നിന്ന് വേദന സഹിക്കാന്‍ പറ്റാതായപ്പോള്‍ ചോരവാര്‍ന്ന തന്റെ ഭാര്യയേയും കൂട്ടി ലേബര്‍ റൂമിന്റെ വാതില്ക്കല് നിന്ന് പ്രസവത്തിനായ് കരയുന്ന അവരോട് നഴ്സ് അവരുടെ ഡോക്ട്ടറെ വിളിച്ച് പേഷ്യന്റിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഡോക്ട്ടര്‍ പറഞ്ഞത് അവര്‍ക്ക് രാത്രി വന്ന് നോക്കാനുള്ള സൗകര്യമില്ലെന്നായിരുന്നു. കോലഞ്ചേരിയിലേക്ക് കൊണ്ട് പോയിക്കൊള്ളാന്‍. കൂത്താട്ടുകുളം മുതല്‍ ഇവിടെ വരെ വന്ന ഓട്ടോ കൂലിക്ക് നേരം വെളുത്തിട്ട് വേണം കടം വാങ്ങിയോ കൂലി പണിക്ക് പോയോ അത് കൊടുക്കാന്‍ അവര്‍ നിസ്സഹായരായ് അവിടെ നിന്ന് കരയുന്ന കാഴ്ച്ച എന്റെ മനസ്സില്‍ ആഴത്തില്‍ തറച്ചിരിക്കുന്നുണ്ട്.
അന്ന് ഞാന്‍ ഈ കാഴ്ച്ചയെ കുറിച്ച് എഴുതാന്‍ തുനിഞ്ഞെങ്കിലും അന്ന് കരുതി എഴുതിയിട്ട് എന്തിന്. ആര് പ്രതികരിക്കാന്‍. ആ ഭാര്യയുടേയും അമ്മയുടേയും ഭര്‍ത്താവിന്റെയും കണ്ണീരിനെ ഞാന്‍ ആ നിമിഷം മറച്ച് വെച്ചു. ഇന്ന് ഞാന്‍ അതില്‍ ഖേദിക്കുന്നു.
ഇന്നലെ എന്റെ സുഹൃത്ത് ഇതേ അവസ്ഥയില്‍ ഇതേ സമയത്തില്‍ ഇതേ ഹോസ്പിറ്റലിന്റെ ഇതേ ലേബര്‍ റൂമിന്റെ മുന്നില്‍ പോയി നിന്നപ്പോള്‍ അവരേയും ‘ആനീ ട്രീസയെന്ന’ അവരുടെ ഡോക്ട്ടര്‍ ഓപ്പറേഷന് ചെയ്യാന്‍ തനിക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് അവരേയും മടക്കി അയച്ചു. സൗകര്യമില്ലെങ്കില്‍ ഈ മൂദേവിയൊക്കെ പിന്നെ കെട്ടിലമ്മ ചമഞ്ഞ് എന്തിനാണ് സര്‍ക്കാര്‍ ശമ്പളവും വാങ്ങി ജീവിക്കുന്നത്..?
സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ വരുന്നവരെല്ലാം വേറെ നിവര്‍ത്തിയില്ലാത്തത് കൊണ്ട് വരുന്നവരാണ്. സ്വന്തമായ് കിടക്കാന്‍ കിടപ്പാടമില്ലാത്തവരും ഉടു തുണിക്ക് മറു തുണിയില്ലാത്തവരും കടവും കടത്തിന്റെ കൂടുമായ് നില്ക്കുന്നവരുമാണ് ഈ സര്‍ക്കാരിന്റെ പിച്ഛക്ക് വേണ്ടി ആ തിണ്ണ നിരങ്ങുന്നത്.
ഇത് മുവാറ്റുപുഴ ഗവഃഹോസ്പിറ്റലിലെ ആദ്യത്തെ സംഭവമല്ല.പല തവണയായ് പലരുടേയും അനുഭവങ്ങളാണ്.ഇതെല്ലാം എഴുതാമെന്നല്ലാതെ എന്ത് ഗുണം.കാശുള്ളവനോടായിരുന്നു ഇതെല്ലാം ചെയ്തതെങ്കില്‍ ഇന്ന് ആ കെട്ടിടം അവിടെ ഇവിടെത്തെ സമ്പന്നര്‍ കത്തിച്ച് ചാമ്പലാക്കിയേനെ.താടിയുള്ള അപ്പനെയല്ലെ പേടിയുള്ളു.പാവങ്ങളോടാകുമ്പോള് ആരും ഒന്നിനും വരില്ലെന്നറിയാം.
എവിടെ പരാതി കൊടുക്കണം എന്നറിയില്ല.ഇല്ലെങ്കില്‍ ഞാന്‍ കൊടുക്കാമായിരുന്നു എന്റെ സുഹൃത്തിന് വേണ്ടി പരാതി.വോട്ട് തെണ്ടാന്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്.ഒരാള്‍ പോലും പാവങ്ങള്‍ക്ക് എവിടെയാണ് കുറവെന്ന് അന്യേഷിച്ച് തിരുത്താന്‍ ആരുമില്ല.ഇല്ലാത്തവന്റെ വേദന ഇല്ലാത്തവനല്ലേ അറിയൂ.
ജനങ്ങളോട് അല്‍പ്പം മനസാക്ഷിയുള്ള നേതാക്കളോ അധികാരികളോ ഉണ്ടെങ്കില്‍ ആനീ ട്രീസക്കും ഇത് പോലെ അവിടെ കാട്ടി കൂട്ടുന്ന പല ഡോക്ട്ടറുമുണ്ട് അവര്‍ക്കെതിരെയും നടപടിയെടുത്ത് ജനങ്ങള്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കട്ടേ..