ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഗുരുതരാവസ്ഥയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് അദ്ദേഹം. അതേസമയം ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും 84 കാരനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ ഇദ്ദേഹത്തിന് കോവിഡും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചത്.