കൊവിഡ് വാക്സിന് റഷ്യ പുറത്തിറക്കിയതായി പ്രസിഡന്റ് പുടിന് വ്യക്തമാക്കി. തന്റെ പെണ്മക്കളില് ഒരാള്‍ക്കാണ് ആദ്യ ഡോസ് വാക്സിന് നല്‍കിയതെന്നും മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പുടിന് പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ വന്‍തോതില്‍ വാക്സിന് ഉത്പാദനം ആരംഭിക്കുമെന്നും അടുത്ത വര്‍ഷത്തോടെ പ്രതിമാസം ദശലക്ഷം ഡോസുകള്‍ നല്കാന് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും പുടിന് കൂട്ടിച്ചേര്‍ത്തു. നാളെ വാക്സിന് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മത്സരബുദ്ധിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാകണം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ലോകാരോഗ്യസംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും ആരോഗ്യ വിദഗ്ദ്ധരും റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.