മൂവാറ്റുപുഴ: മൂവാറ്റുപുഴ പെയ്ന് ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ എംസിഎസ് ആശുപത്രി, ആസ്കോ അനിക്കാട്, മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് എന്നിവയുമായി ചേര്‍ന്ന് ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ജുമാ മസ്ജിദ് മിനി ഹാളില്‍ നടത്തിയ ക്യാമ്പില്‍ 200 പേര് പങ്കെടുത്തു. പരിശോധനയ്ക്കെത്തിയവര്‍ക്ക് കെഎംഎസ്ആര്‍എ സൗജന്യമായി മരുന്നുകള്‍ നല്കി.
പെയ്ന് ആന്റ്പാലിയേറ്റീവ് സെന്റര്ചെയര്മാന് എം എ സഹീര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പിവിഎം സലാം അധ്യക്ഷനായി. സിഎംജെ ഇമാം ശിഹാബുദ്ദീന് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ നിസ അഷറഫ്, കൗണ്‍സിലര്‍മാരായ പി എം സലിം, നെജില ഷാജി, ജമാഅത്ത് പ്രസിഡന്റ് പി എസ് അഷറഫ് എന്നിവര്‍ സംസാരിച്ചു.