ഡെറാഡൂണ്‍: കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബാ രാംദേവ്. നേരത്തെ യോഗയുടെയും ആയുര്‍വേദത്തിന്റെയും സംരക്ഷണം ഉള്ളതിനാല്‍ തനിക്ക് കോവിഡ് വാക്സിന് ആവശ്യമില്ലെന്ന് ബാബാ രാംദേവ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോള്‍ വാക്സിന് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്.
കൂടാതെ ഈശ്വരൻമാരുടെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാരെന്നും രാംദേവ് പറഞ്ഞു. രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരര്‍ക്കും ജൂണ്‍ 21 മുതല്‍ വാക്സിന് സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവയ്പെന്ന് രാംദേവ് വിശേഷിപ്പിക്കുകയും വാക്സിന് സ്വീകരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും അദ്ദേഹം ചെയ്തു.