തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന് സമരം നടത്താന്‍ നിശ്ചയിച്ചതോടെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.
കോവിഡ് ചികിത്സ മറ്റു ആശുപത്രികളിലേക്കുകൂടി വികേന്ദ്രീകരിച്ചു ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റൈപ്പന്‍ഡ് വര്‍ധന നടപ്പാക്കുക എന്നിവയാണ് പിജി ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന വിവിധ ആവശ്യങ്ങള്‍.