പാമ്പുകടിയേറ്റാല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ്…
ലിസ്റ്റ് പൂര്‍ണ്ണമല്ല. എങ്കിലും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വെള്ളം ഇറങ്ങുമ്പോള്‍ പാമ്പുകള്‍ വീട്ടിലും മറ്റും കയറാനുള്ള സാധ്യതകള്‍ ഉണ്ട്. കേരളത്തില്‍ ആകെയുള്ള 100 സ്പീഷീസ് പാമ്പുകളില്‍ കരയില്‍ കാണുന്നവയില്‍ 5 സ്പീഷീസുകള്‍ മാത്രമേ മനുഷ്യ മരണങ്ങള്‍ക്ക് കാരണം ആയിട്ടുള്ളൂ. എങ്കിലും റിസ്ക് എടുക്കരുത്.
പാമ്പുകടിയേറ്റാല്‍:
ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷന് സെന്ററുകളില്‍ വിവരമറിയിക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടുക. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
പാമ്പ് വിഷത്തിനെതിരെ ചികിത്സാ (ASV)
സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:
തിരുവനന്തപുരം ജില്ല
1. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
2. ടഅഠ തിരുവനന്തപുരം
3. ജനറല്‍ ആശുപത്രി, തിരുവനന്തപുരം
4. ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര
5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര
6. സി എസ് ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം
7. ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട്
കൊല്ലം ജില്ല
1. ജില്ലാ ആശുപത്രി, കൊല്ലം
2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍
4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട
5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
6. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി
7. ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി
8. സെന്റ് ജോസഫ്സ് മിഷന് ഹോസ്പിറ്റല്‍, അഞ്ചല്‍
9. ഉപാസന ഹോസ്പിറ്റല്‍, കൊല്ലം
10. ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം
11. സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം
12. ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം
പത്തനംതിട്ട ജില്ല
1. ജനറല്‍ ആശുപത്രി, പത്തനംതിട്ട
2. ജനറല്‍ ആശുപത്രി, അടൂര്‍
3. ജനറല്‍ ആശുപത്രി, തിരുവല്ല
4. ജില്ലാ ആശുപത്രി, കോഴഞ്ചേരി
5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി
6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി
7. പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല
8. ഹോളിക്രോസ് ആശുപത്രി, അടൂര്‍
9. തിരുവല്ല മെഡിക്കല്‍ മിഷന്
ആലപ്പുഴ ജില്ല
1. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
2. ജില്ലാ ആശുപത്രി, മാവേലിക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല
4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂര്‍
5. കെ സി എം ആശുപത്രി, നൂറനാട്
കോട്ടയം ജില്ല
1. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം
3. ജനറല്‍ ആശുപത്രി, കോട്ടയം
4. ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി
5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി
6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം
7. കാരിത്താസ് ആശുപത്രി
8. ഭാരത് ഹോസ്പിറ്റല്‍, കോട്ടയം
ഇടുക്കി ജില്ല
1. ജില്ലാ ആശുപത്രി, പൈനാവ്
2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ
3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം
4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്
5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി
6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം
എറണാകുളം ജില്ല
1. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി
2. ജനറല്‍ ആശുപത്രി, എറണാകുളം
3. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രി
4. നിര്‍മ്മല ആശുപത്രി, മൂവാറ്റുപുഴ
5. മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം
6. ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ
7. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി, അങ്കമാലി
8. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം
9. ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം
10. അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം
11. ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം
12. സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം
13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍
തൃശ്ശൂര്‍ ജില്ല
1. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
2. ജൂബിലി മെഡിക്കല്‍ മിഷന്, തൃശൂര്‍
3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി
4. മലങ്കര ആശുപത്രി, കുന്നംകുളം
5. എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി
6. അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍
7. ജനറല്‍ ആശുപത്രി, തൃശ്ശൂര്‍
8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി
9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍
10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി
11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്
12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം
പാലക്കാട് ജില്ല
1. സര്‍ക്കാര്‍ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ
2. പാലന ആശുപത്രി
3. വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം
4. പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
5. സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്
6. സേവന ഹോസ്പിറ്റല്‍, പട്ടാമ്പി
7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂര്‍
8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്
9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം
മലപ്പുറം ജില്ല
1. മഞ്ചേരി മെഡിക്കല്‍ കോളേജ്
2. അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍
3. കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
4. മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
5. മിഷന് ഹോസ്പിറ്റല്‍, കോടക്കല്‍
6. അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
7. ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
8. ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
9. ജില്ലാ ആശുപത്രി, തിരൂര്‍
10. ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
കോഴിക്കോട് ജില്ല
1. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
2. ആസ്റ്റര്‍ മിംസ് ആശുപത്രി
3. ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്
4. ആഷ ഹോസ്പിറ്റല്‍, വടകര
5. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
6. ജനറല്‍ ആശുപത്രി, കോഴിക്കോട്
7. ജില്ലാ ആശുപത്രി, വടകര
8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി
വയനാട് ജില്ല
1. ജില്ലാ ആശുപത്രി, മാനന്തവാടി
2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി
3. ജനറല്‍ ആശുപത്രി, കല്‍പ്പറ്റ
കണ്ണൂര്‍ ജില്ല
1. പരിയാരം മെഡിക്കല്‍ കോളജ്
2. സഹകരണ ആശുപത്ര, തലശേരി
3. എകെജി മെമ്മോറിയല്‍ ആശുപത്രി, കണ്ണൂര്‍
4. ജനറല്‍ ആശുപത്രി, തലശ്ശേരി
5. ജില്ലാ ആശുപത്രി, കണ്ണൂര്‍
കാസര്‍ഗോഡ് ജില്ല
1. ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്
2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം
സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പ് വെബ്സൈറ്റില്‍ നിന്നും പ്രൈവറ്റ് ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ കമന്റ് ചെയ്തതില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മനസ്സിലായതാണ്.
പ്രൈവറ്റ് ആശുപത്രികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ എ എസ് വി നല്‍കാനുള്ള സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതായത് ഒരു ഡോസ് കൊടുത്തശേഷം മികച്ച ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളോ എന്നും ഐസിയു അടക്കമുള്ള സൗകര്യങ്ങള്‍ എങ്ങനെയെന്നും കൂടി ശേഖരിക്കേണ്ടതുണ്ട്.