സ്വകാര്യ ആശുപത്രികളുടെ ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്സിംഗ് ഹോമുകള്‍ക്കും ഉത്തരവ് ബാധകമാണ്.
സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്കില്‍ ഏകീകരണം വരുത്താന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആശുപത്രികള്‍ക്ക് മുന്നില്‍ കൊവിഡ് ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടര്‍മാരുടെയും നഴ്സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും, ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. വെബ്സൈറ്റുകളിലും ഈ നിരക്കുകള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണം.
നിശ്ചയിച്ചതിലും കൂടുതല്‍ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാല്‍ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. പിപിഇ കിറ്റുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയ്ക്ക് കൊള്ളവില ഈടാക്കിയാല്‍ കടുത്ത നടപടി ജില്ലാ കളക്ടര്‍ നേരിട്ട് സ്വീകരിക്കും. രോഗികളെത്തിയാല്‍ അഡ്വാന്‍സ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷന് എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. ഈ നിരക്കുകള്‍ അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ചികിത്സാ നിരക്ക് ഇങ്ങനെ:
?ജനറല്‍ വാര്‍ഡ്
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 2645 രൂപ,
NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില്‍ 2910 രൂപ.
?ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 3795 രൂപ,
NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില്‍ 4175 രൂപ.
?ഐസിയു
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 7800 രൂപ,
NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില്‍ 8580 രൂപ.
? വെന്റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 13800 രൂപ,
NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില്‍ 15180 രൂപ.
റജിസ്ട്രേഷന് ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്സിംഗ്- ബോര്‍ഡിംഗ് നിരക്ക്, സര്ജന്/അനസ്ത്രീസിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്സ്, കണ്‍സള്‍ട്ടന്റ് നിരക്കുകള്‍, അനസ്തേഷ്യ, ബ്ലഡ് ട്രാന്സ്ഫ്യൂഷന്, ഓക്സിജന്‍, മരുന്നുകള്‍, പാഥോളജി- റേഡിയോളജി ടെസ്റ്റുകള്‍, എക്സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ തുകയെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ സി ടി ചെസ്റ്റ്, എച്ച്ആര്‍സിടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്കും, പിപിഇ കിറ്റുകള്‍ക്കും, റെംഡെസിവിര്‍, Tocilizumab ഉള്‍പ്പടെയുള്ള മരുന്നുകളും ഇതിലുള്‍പ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകള്‍ക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നു.
ആര്‍ടിപിസിആര്‍ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച അതേ തുകയ്ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകള്‍ക്കും അധിക തുക ഈടാക്കാന്‍ പാടില്ല.
ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്റെയും, ഐസിയു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആര്‍പിയില്‍ നിന്ന്, വിപണി വിലയില്‍ നിന്ന് ഒരു രൂപ കൂടരുത്.