സിക പ്രതിരോധത്തിന് കര്‍മ പദ്ധതിയുമായി സര്‍ക്കാര്‍. രോഗം ബാധിച്ചവരുടെ റൂട്ട് മാപ്പ് പരിശോധിക്കും. നാലു മാസം വരെയുള്ള ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 17 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
വൈറസ് ബാധ തിരുവനന്തപുരത്ത് 14 പേര്‍ക്കു കൂടി സ്ഥിരീകരിച്ചു. എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സ തേടിയവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെ സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചതോടെയാണ് സിക സ്ഥിരീകരിക്കുന്നത്. ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരാണ്.