കോവിഡ് സ്ഥിരീകരിച്ചു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആനാട് സ്വദേശിയായ യുവാവ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു ബസില്‍ യാത്ര ചെയ്താണ് ഇയാള്‍ ആനാട് എത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് എത്തവേ നാട്ടുകാര്‍ തടഞ്ഞു വെച്ച്. പോലീസ് സ്ഥലത്തെത്തി. ആനാട് പഞ്ചായത്തു പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നു.