സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിമൂന്ന് പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവര്‍ക്കാണ് രോഗബാധ. കേരളത്തില്‍ ആദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അധികവും ആരോഗ്യ പ്രവര്‍ത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭിണികള്‍ക്ക് രോഗബാധയുണ്ടായാല്‍ ഗുരുതരമായേക്കാം.
ഈഡിസ് കൊതുക് വഴിയാണ് വൈറസ് ബാധയുണ്ടാകുന്നത്. പനിയും ചുവന്ന പാടുകളുമാണ് രോഗ ലക്ഷണം. രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെയാണ് രോഗബാധ അറിയുന്നത്.