ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറി. കൊവിഡ് പ്രതിരോധത്തില്‍ ഡബ്ല്യൂ എച്ച് ഒ ചൈനയെ പിനതുണച്ചുവെന്ന് കുറ്റപ്പെടുത്തി നേരത്തെ തന്നെ സംഘടന വിടുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച്ച മുതല്‍ അമേരിക്ക ലോകാരോഗ്യ സംഘടനയുടെ അംഗമല്ലെന്നും തീരുമാനം ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ട്. യു എന്‍ വക്താവ് സ്റ്റീഫന്‍ ഡുജെറിക് ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയാണ് ലോകത്ത് കൊവിഡ് പരത്തിയത്. ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയത്പ്പോള്‍ ലോകത്തിന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയില്ല. ഇതിനാല്‍ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു.