കൊച്ചി: ടിജെ വിനോദ് എം.എല്‍.എയുടെ കരുതലായ് എറണാകുളം സൗജന്യ സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായുള്ള സൗജന്യ കണ്ണട വിതരണവും കണ്ണ് പരിശോധനയും എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാന് മോസ്റ്റ് റവ.ഡോ ആന്റണി വാലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടിജെ വിനോദ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.പി, മനു ജേക്കബ്, ഡോ. ജുനൈദ് റഹ്മാന്, ഐ.എം.എ സെക്രട്ടറി ഡോ.സച്ചിന് സുരേഷ്, വിജു ചൂളയ്ക്കല്‍, സനല്‍ നേടിയതറ, സിന്റാ ജേക്കബ് ഉള്‍പ്പടെയുള്ളവര്‍ പ്രസംഗിച്ചു. ഡിസംബര്‍ മാസം നടന്ന ക്യാമ്പില്‍ കണ്ണട നിര്‍ദ്ദേശിച്ചിരുന്ന 487 വക്തികള്‍ക്ക് കണ്ണട വിതരണം നടത്തി. ഇന്ന് പരിശോധന നടത്തിയവര്‍ക്ക് ടിജെ വിനോദ് എം.എല്‍.എയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് വന്നു കണ്ണടകള്‍ വാങ്ങാവുന്നതാണ് എന്ന് എം.എല്‍.എ അറിയിച്ചു.