കൊച്ചി: പറവൂരില്‍ വീണ്ടും പഴകിയ ഇറച്ചി പിടികൂടി. ചിറ്റാറുകരയിലെ ഇറച്ചിക്കടയില്‍ നിന്നുമാണ് 350 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. നൗഫല്‍ എന്ന ആളുടെ ഉടമസ്ഥതയിലുളള ഹലാല്‍ ചിക്കന്‍ എന്ന കടയില്‍ നിന്നുമാണ് മാംസം പിടികൂടിയത്. ഇറച്ചിക്കടയില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇവിടെ നിന്നും വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്. കട പഞ്ചായത്ത് പൂട്ടിച്ചു.
Home Business പറവൂരിലെ ഇറച്ചിക്കടയില്‍ നിന്നും 350 കിലോ പഴകിയ മാംസം പിടികൂടി, കട പഞ്ചായത്ത് പൂട്ടിച്ചു.
പറവൂരിലെ ഇറച്ചിക്കടയില്‍ നിന്നും 350 കിലോ പഴകിയ മാംസം പിടികൂടി, കട പഞ്ചായത്ത് പൂട്ടിച്ചു.
by രാഷ്ട്രദീപം
by രാഷ്ട്രദീപം