മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിൽ പന്നി പനി കണ്ടെത്തി. ഇവിടെ ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടുന്ന് മാംസവും തീറ്റയുമടക്കം കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.
മാറാടി ശൂലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പന്നി ഫാമിലാണ് പന്നിപനി സ്ഥിതീകരിച്ചത്. ഇതോട പന്നിഫാമിന് ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഫാമിലുള്ള 20 ഓളം പന്നികളെ ചൊവ്വാഴ്ച ഉന്മൂലനം ചെയ്യും. തുടർന്ന് ഫാമിലും പരിസരത്തും അണു നശീകരണം നടത്തും.
ഫാമിലെ പന്നികൾ ചത്തതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നി മാംസത്തിന്റെ വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തി വച്ചു. ഇവിടെ നിന്ന് പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍ നിന്നും രോഗബാധിത മേഘലയിലേക്ക് കൊണ്ടുവരുന്നതും നിർത്തി വയ്ക്കും.