തിരുവനന്തപുരം: എച്ച്ഐവി ബാധിതര്‍ക്കായുള്ള സര്‍ക്കാരിന്റെ പ്രതിമാസ സഹായം മുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. പ്രതിമാസം ആയിരം രൂപവീതം രോഗികള്‍ക്ക് നല്‍കിയിരുന്നതാണ് മുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ഒന്‍പതിനായിരത്തിലധികം എച്ച്ഐവി ബാധിതര്‍ ദുരിതത്തിലായി.
എച്ച്ഐവി ബാധിതരില്‍ പലരുടെയും ചികിത്സയും മരുന്നും മുടങ്ങിയിട്ട് മാസങ്ങളായി. ഭക്ഷണം പോലും വാങ്ങാനാവാത്ത സ്ഥിതിയില്‍ ജീവിച്ചുപോരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.
എന്നാല്‍ ഫണ്ട് കിട്ടാത്തതാണ് പ്രശ്നമെന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പറയുന്നു. 21 കോടി ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രൊപ്പോസല്‍ കൊടുത്തു. എന്നാല്‍ ബജറ്റ് വിഹിതമായി മാറ്റിവെച്ചത് 11,05,95,000 രൂപ മാത്രമാണ്.
സര്‍ക്കാര്‍ അനുവദിച്ച ഈ തുക അപര്യാപ്തമാണ്. എച്ച്ഐവി ബാധിതരാണ് എന്നറിയുമ്പോള്‍ സമൂഹമെങ്ങനെ കാണും എന്നതാലോചിച്ച് പലര്‍ക്കും പ്രതിഷേധിക്കാന്‍ ഭയമാണ്.