മൂവാറ്റുപുഴ: ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് സംരംഭംമായ ആസ്കോ ഡയഗ്നോസ്റ്റിക്സ് സെന്ററിന്റെ മൂന്നാമത് ബ്രാഞ്ച് ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയില്‍ സഹകരണ, രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മര്‍ അധ്യക്ഷനായി.
ബാങ്ക് ഭരണസംതി അംഗം ഫെബിന് പി മൂസ സ്വാഗതം ആശംസിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്മാന് പി.എം. ഇസ്മയില്‍, എ.പി. വര്‍ക്കി മിഷന് ഹോസ്പിറ്റല്‍ ചെയര്മാന് പി. ആര്. മുരളീധരന്, മുന്‍ മൂവാറ്റുപുഴ എം. എല്‍. എ. എല്‍ദോ എബ്രഹാം. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി കെ പി രാമചന്ദ്രന് കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് സിന്ധു പി ജി കൃതജ്ഞത പറഞ്ഞു.