മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഐസലേഷന്‍ വാര്‍ഡായി പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വിവിധ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ വാങ്ങി ക്യാഷ്വാലിറ്റിയുടെ നവീകരണം, ലാബ് ഉപകരണങ്ങള്‍ വാങ്ങി ലാബിന്റെ നവീകരണം, ഇ.സി.ജി.മെഷിന് അടയ്ക്കം ആശുപത്രിയിലേയ്ക്ക് അത്യാവശ്യം വേണ്ട വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് 20 ലക്ഷം രൂപ അനുവദിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന ഐസലേഷന്‍ വാര്‍ഡുകളിലൊന്ന് പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേയ്ക്ക് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ഉപകരണങ്ങളാണ് വാങ്ങുന്നത്. ഇതിന് ഭരണാനുമതി ലഭിച്ചതായും നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു
Home LOCALErnakulam മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വിവിധ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വിവിധ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു
by വൈ.അന്‍സാരി
by വൈ.അന്‍സാരി