കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ജനുവരി പകുതിയോടെ കോവിഡ് വര്‍ധിക്കും. പ്രതിദിന രോഗികളുടെ എണ്ണം 9000 വരെ എത്താന്‍ സാധ്യത. കിടത്തി ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം വരെ പോയേക്കാം. ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്കൂള്‍ കൊളജ് തുറന്നതും കോവിഡ് വ്യാപനത്തിന് കാരണമായേക്കും. തെരഞ്ഞെടുപ്പും ആഘോഷങ്ങളും രോഗവ്യാപനം കൂടാന്‍ കാരണമായേക്കുമെന്നും റിപ്പോര്‍ട്ട്.