പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ‘ആട് ജീവിതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച് ജോർദാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ക്വാറന്റീനിലിയാരുന്നു താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് താരം അറിയിക്കുന്നത്. ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുമെന്ന് പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചു.
മെയ് 22നാണ് ജോർദാനിൽ നിന്ന് പൃഥ്വിരാജും സംഘവും കൊച്ചിയിൽ മടങ്ങിയെത്തിയത്. ഏഴ് ദിവത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം വീട്ടിൽ നിലവിൽ ഹോം ക്വാറന്റീനിൽ കഴിയുകയാണ് താരം. ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിന് വേണ്ടി തങ്ങിയത്.