തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ഏഴ് പേര്‍ക്കും തൃശൂരിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നയാളാണ്.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര് വിദേശത്ത് നിന്ന് വന്ന മലയാളികളും, 7 പേര് വിദേശികളുമാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് 78 പേര്‍ക്കാണ്. അതേസമയം ഇന്ന് 14 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ബാധിതരെ ചികിത്സിച്ചപ്പോള്‍ വൈറസ് ബാധിച്ച നഴ്സാണ് രോഗം ഭേദമായവരില്‍ ഒരാള്‍. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൂടാതെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും വീട്ടിലേക്ക് മടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു.