ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് ബാധിതനായ പൊതുപ്രവര്ത്തകന് എ.പി.ഉസ്മാന് ആശുപത്രി വിട്ടു. കഴിഞ്ഞ മൂന്നു പരിശോധനാ ഫലവും നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ഉസ്മാന് പറഞ്ഞു. രോഗമുണ്ടെന്നറിഞ്ഞതിന് ശേഷം ഒരു യാത്രയും നടത്തിയിട്ടില്ല പനി വരുന്നതിന് മുമ്പ് നടത്തിയ യാത്രയുടെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്. പൊതു പ്രവര്‍ത്തന രംഗത്ത് ഉറച്ചു നില്‍ക്കുമെന്നും ഉസ്മാന് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ പ്രതികരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊതുപ്രവര്ത്തകന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ രോഗം സംശയിക്കപ്പെട്ട ശേഷം അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. ഫെബ്രുവരി 29 മുതല്‍ താനുമായി അടുത്തിടപെഴുകിയവര്‍ ദയവായി പരിശോധനകള്‍ക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും പൊതുവികാരം ഉയര്‍ന്നിരുന്നു.