രാഷ്ട്രദീപം ഹെല്‍ത്ത് ഡെസ്ക്-
കൊച്ചി : വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുന്പ് അടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തില്‍നിന്ന് ഇരുന്പ് പൂര്‍ണമായും വലിച്ചെടുക്കാനാവില്ല.വിളര്‍ച്ച തടയാൻ ഇരുന്പ് അവശ്യം.
ഇവയിലുണ്ട് വിറ്റാമിൻ സി
പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയില്‍ വിറ്റാമിൻ സി ധാരാളം. വിറ്റാമിൻ ഗുളികകള്‍ ഫിസിഷ്യന്റെ നിര്‍ദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം.
വിറ്റാമിൻ ബി12
കോഴി, താറാവ് ഇറച്ചി, ചീര, മീൻ, മുട്ട, പാല്, വെണ്ണ തുടങ്ങിയവയില്‍ വിറ്റാമിൻ ബി12 ധാരാളം. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്.
ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു വിളര്‍ച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായകം.
ഫോളിക്കാസിഡ്
കാബേജ്, പരിപ്പുകള്‍, ഇലക്കറികള്‍, നാരങ്ങ, ശതാവരി, കോളിഫ്ളവര്‍, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയില്‍ ഫോളേറ്റുകളുണ്ട്.
വ്യായാമം ചെയ്യുന്പോള്‍
വ്യായാമത്തിലേര്പ്പെടുന്പോള് ശരീരത്തിനു കൂടുതല്‍ ഓക്സിജൻ ആവശ്യമായിവരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനു ശരീരം കൂടുതല്‍ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കും.
കോള പാനീയങ്ങള്‍ ശീലമാക്കരുത്
ഭക്ഷണത്തില്‍ നിന്ന് ഇരുന്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്.
കാപ്പി, ചായ, കോള പാനീയങ്ങള്‍, ബീയര്‍, വൈൻ, കാല്‍സ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങള്‍, കാല്‍സ്യം സപ്ളിമെന്റ്സ് തുടങ്ങിയവ ഇരുന്പിന്റെ ആഗിരണം തടയുന്നതായി പഠനങ്ങളുണ്ട്.
സ്വയംചികിത്സ ഒഴിവാക്കാം
ഹീമോഗ്ലോബിൻ തീരെ കുറവുളളവര്‍ ഇത്തരം വിഭവങ്ങള്‍ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു ഡയറ്റീഷന്റെ നിര്‍ദേശം തേടണം. സ്വയം ചികിത്സ വേണ്ട. വിളര്ച്ചാലക്ഷണങ്ങള് അവഗണിക്കരുത്.