രാഷ്ട്രദീപം ഹെല്‍ത്ത് ഡെസ്ക്-
കൊച്ചി : പോഷകാഹാരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഒന്നാമനാണ് ബദാം. ബദാമില്‍ ധാരാളം ഫൈബര്‍, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്ന അടങ്ങിയിട്ടുണ്ട്. പലര്‍ക്കും ബദാം കഴിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. ചവക്കാനുള്ള പ്രയാസമാണ് പലരേയും ബദാം വിരോധികളാക്കുന്നത്. എന്നാല്‍ ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിച്ചു നോക്കൂ…
വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് ദഹനത്തിനും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും കൂടുതല്‍ സഹായിക്കും. ബദാം തലേന്ന് വെള്ളത്തില്‍ കുതിരാൻ ഇടുന്നതിലൂടെ അതിന്റെ കട്ടികുറയുകയും രുചിയുള്ളതുമാക്കുന്നു.
കുതിര്‍ത്ത ബദാം കഴിക്കുന്നതു കൊണ്ടുള്ള 10 ഗുണങ്ങള്‍
ദഹനം എളുപ്പമാക്കും
കുതിര്‍ത്ത ബദാം കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയ എളുപ്പമാക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റിക് ആസിഡ്, സിങ്ക് തുടങ്ങിയ ധാതുക്കളുമായി ചേരുകയും ഇവ ശരീരത്തിന് ലഭ്യമല്ലാതാക്കുകയും ചെയ്യുന്നു. കുതിര്‍ക്കുമ്ബോള്‍ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും. മാത്രമല്ല, കുതിര്‍ക്കാത്ത ബദാം കഴിച്ചാല്‍ അവ ശരീരത്തിന് ദഹിപ്പിക്കാൻ താരതമ്യേന ബുദ്ധിമുട്ടായതിനാല്‍ വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാനും കാരണമാകും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ഫൈബര്‍, പ്രോട്ടീൻ എന്നയുടെ കലവറയാണ് ബദാം. കഴിച്ചാല്‍ ശേഷം വയറു നിറഞ്ഞ പോലെ തോന്നലുണ്ടാകും. ജങ്ക്ഫുഡിനോടുള്ള ആസക്തി കുറയ്ക്കാൻ ഒരു പരിധിവരെ ഇതു സഹായിക്കും.
പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുന്നു
കുതിര്‍ത്ത ബദാം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ബദാം കുതിര്‍ക്കുമ്ബോള്‍ ഫൈറ്റിക് ആസിഡും മറ്റ് പോഷക വിരുദ്ധ ഘടകങ്ങ ഇല്ലാതാക്കുന്നു. കുതിര്‍ക്കുന്നത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ജൈവ ലഭ്യത വര്‍ധിപ്പിക്കാനും അവയെ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
ബദാമില്‍ അടങ്ങിയ ‘വിറ്റാമിൻ ഇ’ തലച്ചോറിൻറെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ബദാമിലെ വിറ്റാമിൻ ഇയുടെ ജൈവ ലഭ്യത കൂടുന്നു. ഇത് ശരീരം കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു
ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് മോശം കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും സഹായിക്കും. അതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താൻ സഹായിക്കും. ഇതില്‍ അടങ്ങിയ മഗ്നീഷ്യം, രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
ചര്‍മ്മ സംരക്ഷണം
ദിവസവും കുതിര്‍ത്ത ബദാം കഴിക്കുന്നത് ചര്‍മ്മത്തെ ചെറുപ്പവും കൂടുതല്‍ തിളക്കവുമുള്ളതാക്കാൻ സഹായിക്കും. കുതിര്‍ത്ത ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. ചര്‍മ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും ബദാമില്‍ അടങ്ങിയിട്ടുണ്ട്.
മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നു
കുതിര്‍ത്ത ബദാം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിൻറെ മികച്ച ഉറവിടമാണ്, ഇത് പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിനും സഹായിക്കുന്നു.
എനര്‍ജി ബൂസ്റ്റര്‍
കുതിര്‍ത്ത ബദാം ബി വിറ്റാമിനുകള്‍, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ ഊര്‍ജ്ജം വര്‍ധിപ്പിക്കുന്ന പോഷകങ്ങളാല്‍ സമ്ബുഷ്ടമാണ്. ശരീരത്തിന് ഊര്‍ജം ഉല്പാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കുതിര്‍ത്ത ബദാം ദഹിക്കാൻ എളുപ്പമാണ്. ഇത് ഊര്‍ജ ഉല്പാദനത്തിന് കൂടുതല്‍ സഹായിക്കുന്നു.