പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പോലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നാലായി. അതേസമയം, ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 8 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പോലീസ് ഗസ്റ്റ് ഹൗസിൽ ഒരു പോലീസുകാരനും ജീവക്കാരനും കൊവിഡ് സ്ഥിരീകരിച്ചു.