സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. വാണിയംകുളം സ്വദേശി സിന്ധു (34)വാണ് മരിച്ചത്. കാന്‍സര്‍ രോഗിയായ സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ഏറെക്കാലമായി ചികിത്സ. പിന്നീട് പാലക്കാടേക്ക് മാറ്റുകയായിരുന്നു. ഇന്നലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം അഞ്ചായി.