മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളിൽ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ലദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് ഷിഗല്ല രോഗം പടരുക.
കടുത്ത വയറുവേദനയും ഛർദിയുമാണ് രോഗലക്ഷണങ്ങൾ. രോഗം സ്ഥിരീകരിച്ച കുട്ടികൾ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിജില്ലയിലെ മറ്റ് സ്കൂളുകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ളവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഉൾപ്പെടെയുള്ള നിർദേശം നൽകിയിട്ടുണ്ട്.