മഖാനയെ കുറിച്ച് അധികം ആളുകളും കേട്ടിട്ടുണ്ടാകില്ല. ഫോക്സ് നട്ട്സ്, താമര വിത്ത്, ഗോർഗോൺ നട്ട്സ് ഇങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. മഖാന ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണമാണ്. പോഷകഗുണങ്ങൾകൊണ്ട് സമ്പന്നമാണ് മഖാന. ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും മികച്ചതാണ് മഖാന കൊണ്ടുള്ള ഫേസ് പാക്കുകൾ. മഖാനയിലെ ആന്റിഓക്സിന്റുകൾ മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നിത് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മഖാന കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്
രണ്ട് സ്പൂൺ മഖാന പൊടിച്ചതും രണ്ട് സ്പൂൺ ആര്യവേപ്പിന്റെ നീരും യോജിപ്പിച്ച് 10 മിനുട്ട് നേരം സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
രണ്ട്
രണ്ട് സ്പൂൺ മഖാന പൊടിച്ചതിലേക്ക് അൽപം ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളം യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക.
മൂന്ന്
രണ്ട് സ്പൂൺ മഖാന പൊടിച്ചതിലേക്ക് അൽപം പാൽ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
നാല്
അര സ്പൂൺ മഖാന പൊടിച്ചതിലേക്ക് അൽപം കഞ്ഞി വെള്ളം ചേർത്ത് യോജിപ്പിച്ച് സെറ്റാകാൻ വയ്ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക.