കൊല്ലം: കല്ലുവാതുക്കല്‍ സ്വദേശി ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തു. കല്ലുവാതുക്കല്‍ മേവനകോണം സ്വദേശിനി റാണി ഗൗരി (29)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. യുവതിയ്ക്ക് നേരെ സ്ത്രീധന പീഡനവും മാനസിക പീഡനവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി വൈശാഖാണ് റാണിയുടെ ഭര്‍ത്താവ്.
കഴിഞ്ഞ ദിവസമായിരുന്നു യുവതിയെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. 130 പവന് സ്വര്‍ണം സ്ത്രീധനമായി വാങ്ങിയായിരുന്നു വിവാഹം. ഷാര്‍ജയില്‍ ഭര്‍ത്താവിനും നാല് വയസ്സുള്ള മള്‍ക്കും ഒപ്പമായിരുന്നു റാണി ജീവിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്ന് യുവതിയ്ക്ക് മാനസിക പീഡനം ഏറ്റിരുന്നതായി കുടുംബം പറഞ്ഞു. വിവാഹത്തിന് മുന്‍പുള്ള റാണിയുടെ ബന്ധത്തെ ചൊല്ലിയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി കുടുംബം പറയുന്നു.
ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറ് മാസം മുന്‍പാണ് റാണിയ്ക്ക് ജോലികിട്ടി ഷാര്‍ജയിലേയ്ക്ക് പോയത്. ഷാര്‍ജയില്‍ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ അമ്മ മിനി വിജയന് ഒരാഴ്ച മുമ്പാണ് പേരക്കുട്ടി ദേവ്നയുമായി നാട്ടിലെത്തിയത്.