മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു. ഖസബ് തുറമുഖത്ത് ആണ് അപകടമുണ്ടായത്. ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരുടെ വിവരങ്ങളും ലഭ്യമായിട്ടില്ല.
ഖസബ് തുറമുഖത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപിടിക്കുകയായിരുന്നു. പിന്നീട് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാ?ഗം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.