വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എബിസി കാർഗോ. മേഖലയിൽ നിന്നുള്ള നൂറോളം പേർക്ക് ജോലി നൽകാൻ സന്നദ്ധമെന്ന് എബിസി കാർഗോ അറിയിച്ചു. നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാർഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
ദുരന്തബാധിത മേഖലയിലേക്ക് സൗദിയിൽ നിന്നും യുഎഇയിൽ നിന്നും അയക്കുന്ന അവശ്യ വസ്തുക്കൾ എബിസി കാർഗോ സൗജന്യമായി എത്തിച്ചു നൽകുമെന്നും വ്യക്തമാക്കി. അതിവേഗം പാക്കിങ് പരിശോധന പ്രവർത്തനങ്ങൾ പുർത്തിയാക്കി സാധനങ്ങൾ കയറ്റി അയക്കാനായി എബിസി കാർഗോ ജീവനക്കാരും സജീവമാണ്. നാട്ടിലെ ഒഫീസിൽ എത്തിച്ച ശേഷമായിരിക്കും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിക്കുക. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ വിധ ആവശ്യസാധനങ്ങളും എത്തിച്ചുനൽകും.