മൂവാറ്റുപുഴ : ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയിലെ കോളേജ് ഓഫ് ഡെന്റല്‍ മെഡിസിനില്‍ ഡോക്ടറായ ഷെർമിൻ ഹാഷിർ അബ്ദുല്‍ കരീം (42) ആണ് മരിച്ചത്. മൂവാറ്റുപുഴ കോളേജ്പടി ഷെർമിൻ മൻസിലിൽ കെ.എസ്. അബ്ദുൾ കരീമിന്റെ മകളാണ്. ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദന് ഡോ. ഹാഷിര്‍ ഹസന് ആണ് ഭര്‍ത്താവ്. ത്രിശൂർ സ്വദേശിയാണ്.
മംഗളൂരു യേനപോയ ഡെന്റല്‍ കോളേജിലെ 1998 ബാച്ച് വിദ്യാര്‍ഥിനിയായിരുന്നു. മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍നിന്ന് എം.ഡി.എസ്. നേടി. അഫ്രീന്, സാറ, അമന് എന്നിവര്‍ മക്കളാണ്. വര്‍ഷങ്ങളായി ഷാര്‍ജയിലാണ് താമസം. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും
മൃതദേഹം ഇന്നു വൈകിട്ട് യുഎഇ സമയം 3.30ന് ദുബായ് മുഹൈസീന മെഡിക്കൽ സെന്ററിൽ എംബാം ചെയ്ത ശേഷം രാത്രി 9.30ന് നാട്ടിലേക്ക് കൊണ്ടുപോരുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. തുടര്‍ന്ന് സംസ്കാരം ഉച്ചക്ക് 12 ന് പേട്ട ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും
ചരമവാർത്തകൾ | പരസ്യങ്ങൾ നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EyW7du0r50t7H5OBn8sgiw