സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികള്‍. ജൂലായ് 31 അര്‍ധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡിൻ്റെയും ലോക്ക്ഡൌൺൻ്റെയും കൂടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെയാണ് മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ ആശങ്കയിലായത്.
ഒരു മാസമായി ലോക്ക് ഡൗണ്‍ കാരണം ജോലിയില്ലാതെ ദുരിതത്തിലായിരുന്നു. അതിന്മുൻപ് 3 മാസം കടലില്‍ മത്സ്യലഭ്യതയും ഇല്ലായിരുന്നു. നിരോധനത്തിന് മുൻപത്തെ ഒരു മാസത്തെ വരുമാനം കൊണ്ടാണ് ബോട്ടുകളുടെ അറ്റകുറ്റ പണികൾ ഒക്കെ നടത്തിയതെന്നും. നാല് മാസമായി പണി ചെയ്യാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വായ്പാ തിരിച്ചടവുകള്‍ പോലും മുടങ്ങിയ നിലയിലാണെന്നും ഇവർ പറഞ്ഞു. ലോക്ക്ഡൗണ്‍ ദുരിതത്തിലും ഇന്ധന വിലവര്‍ദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായമാണിനി ഏക പ്രതീക്ഷ.