വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി കെ.രാജൻ പറഞ്ഞു. മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരോട് സ്വമേധയാ വാടക വീട് കണ്ടെത്താനാണ് ഇപ്പോൾ പറയുന്നത്. അന്വേഷിച്ചു നടക്കാത്ത സ്ഥലമില്ലെന്ന് ചൂരൽമല സ്വദേശി രേവതി പറയുന്നു.
സർക്കാർ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേയ്ക്ക് എന്നുമുതൽ മാറ്റും, മേപ്പാടി വൈത്തിരി തുടങ്ങിയ സമീപപ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നവരുടെ മുൻഗണന എങ്ങനെയാണ്, വാടക ഇനത്തിൽ നൽകുന്ന 6000 രൂപ എത്ര കാലം സർക്കാർ നൽകും എന്നീ കാര്യങ്ങളിലും വ്യക്തത വരണം. 975 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്.