ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം.ലോൺ നിർത്തലാക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകണം. വൈകിയാൽ സമരമുണ്ടാകും. ബാങ്കുകൾ ഇഎംഐ പിടിച്ചാൽ, എംഎൽഎയുടെ നേതൃത്വത്തിലാകും സമരം. അടിയന്തര ധനസഹായം 10,000 നൽകിയാൽ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണം.
കാണാതായവർക്കായുള്ള തിരച്ചിൽ 14-ാം ദിവസമായിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സിദ്ദിഖ് അവകാശപ്പെട്ടു. കാണാതായവരുടെ ബന്ധുക്കൾക്ക് തെരച്ചിൽ സംബന്ധിച്ച് വേണ്ടത്ര അറിവില്ല. തിരച്ചിൽ തുടരണം. അങ്ങനെയെങ്കിൽ കുറച്ചുകൂടി മൃതദേഹങ്ങൾകൂടി ലഭിക്കുമായിരുന്നു.