വീടുകളിൽ വെള്ളം കയറി, വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;
ഉരുൾപൊട്ടലെന്ന് സംശയം
മൂവാറ്റുപുഴ : മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. പത്തോളം വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വണ്ണപ്പുറം പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെള്ളക്കയം സെറ്റിൽമെൻ്റ് ഏരിയയിൽ സമീപമുള്ള ഉള്‍മേഖലയിൽ ഉരുള്‍പൊട്ടിയതാകാമെന്ന സംശയത്തിലാണ് നാട്ടുകാർ.
വെള്ളിയാഴ്ച വൈകിട്ട് 6 ന് തുടങ്ങിയ ശക്തമായ മഴയ്ക്ക് പിന്നാലെ മലയ്ക്കു മുകളിൽ നിന്നും കുത്തിയൊലിച്ച വെള്ളവും പാറക്കഷണങ്ങളും വഴിയിലേക്ക് എത്തുകയായിരുന്നു. ഇവിടുത്തെ പത്തോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് കറണ്ടില്ല. റോഡിലും വെള്ളം കയറിയതോടെ സമീപത്തെ പറമ്പുകൾ വഴിയാണ് ആളുകളെ താഴെ എത്തിച്ചത്. ഇവിടുന്ന് കൂടുതൽ ആളുകൾ താഴ്ന്ന പ്രദേശത്തെ ബന്ധുകളിലേക്ക് മാറിയിട്ടുണ്ട്.