ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നാവികസേനയെന്ന് ഡിഫെന്‍സ് പിആര്‍ഒ അതുല്‍ പിള്ള പറഞ്ഞു. കണ്ടെത്തിയ രണ്ടിടങ്ങളിൽ ഇന്നലെ തിരച്ചിൽ നടത്തി.
തിരച്ചിലിൽ രണ്ടിടങ്ങളിൽ നിന്ന് കാർ ജാക്കും മരക്കഷണവും കണ്ടെത്തി. പോയിന്റ് ഒന്നില്‍ മറ്റ് വസ്തുക്കള്‍ ഒന്നും ഇല്ലെന്നാണ് നിഗമനം. നാളെ തിരച്ചില്‍ പോയിന്റ് ഒന്നിനും രണ്ടിനും ഇടയിലുള്ള പ്രദേശത്തും അതിന് സമീപത്തുമായിരിക്കുമെന്നും അതുല്‍പിള്ള പറഞ്ഞു.