തിരുവനന്തപുരം ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത് നെയ്യാറ്റിന്‍കര താലൂക്കിലാണ്. 8 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 216 പേര് ഇവിടെ ക്യാമ്പുകളില്‍ കഴിയുന്നു.
തിരുവനന്തപുരം താലൂക്കില്‍ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. 21 കുടുംബങ്ങളില്‍ നിന്നായി 66 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നെടുമങ്ങാട്, കാട്ടാക്കട, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതം പ്രവര്‍ത്തനം തുടങ്ങി. നെടുമങ്ങാട് താലൂക്കില്‍ 17 കുടുംബങ്ങളിലെ 51 പേര് രണ്ട് ക്യാമ്പുകളിലായി കഴിയുന്നു. കാട്ടാക്കട താലൂക്കില്‍ 27 കുടുംബങ്ങളില്‍ നിന്നായി 71 പേരും ചിറയിന്‍കീഴ് താലൂക്കില്‍ 6 കുടുംബങ്ങളിലെ 23 പേരും ക്യാമ്പുകളില്‍ കഴിയുന്നു.
നെയ്യാറ്റിന്‍കര താലൂക്ക്:
ഗവണ്മെന്റ് ഹൈസ്കൂള്‍, ആനാവൂര്‍- 19 പുരുഷന്മാരും 13 സ്ത്രീകളും 7 കുട്ടികളും ഉള്‍പ്പെടെ 39 പേര്
മാമ്പഴക്കര മാര്‍ക്കറ്റ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര-3 പുരുഷന്മാരും 4 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടെ 9 പേര്
സായ്കൃഷ്ണ സ്കൂള്‍,ചെങ്കല്‍ -14 പുരുഷന്മാരും 37 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടെ 83 പേര്
ഇ.എം.എസ് മെമ്മോറിയല്‍ ലൈബ്രറി, കണ്ണംകുഴി- 3 പുരുഷന്മാര് 2 സ്തീകള്‍ ഉള്‍പ്പെടെ 5 പേര്
എല്‍എം.എസ് എല്‍.പി സ്കൂള്‍,കെല്ലവംവിള – 2 പുരുഷന്മാരും 2 സ്ത്രീകളും 1 കുട്ടിയും ഉള്‍പ്പെടെ 5 പേര്
സെന്റ് ജോസഫ് എല്‍.പി സ്കൂള്‍,അമ്പലത്തുംമൂല കോട്ടുകാല്‍- 1 പുരുഷന് 1 സ്ത്രീ ഉള്‍പ്പെടെ 2 പേര്
എന്‍എസ്.എസ് കരയോഗമന്ദിരം, കളത്തറക്കല്‍ കൊല്ലയില്‍ -10 പുരുഷന്മാര് 11 സ്ത്രീകള്‍ 4 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്
ഗവണ്മെന്റ് എല്‍.പി.എസ്, പാറശാല- 26 പുരുഷന്മാര് 22 സ്ത്രീകള്‍ ഉള്‍പ്പെടെ 48
തിരുവനന്തപുരം താലൂക്ക്:
മുടിപ്പുരനട എല്‍പിഎസ്, കല്ലിയൂര്‍- 20 പുരുഷന്മാര് 21 സ്ത്രീകള്‍ 7 കുട്ടികള്‍ ഉള്‍പ്പെടെ 48
എന്‍എസ്.എസ് കരയോഗം, കേദാരം, മുറിഞ്ഞപാലം- 2 പുരുഷന്മാര് 3 സ്തീകള്‍ 1 കുട്ടി ഉള്‍പ്പെടെ 6 പേര്
ഐരാണിമുട്ടം അങ്കണവാടി, മണക്കാട്- 3 പുരുഷന്മാര് 3 സ്ത്രീകള്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്
കമ്മ്യൂണിറ്റിഹാള്‍, കണ്ണമ്മൂല- 1 സ്തീ മാത്രം
എല്‍.പി.എസ് പൂഴിക്കുന്ന്- 3 പുരുഷന്മാര് മാത്രം
നെടുമങ്ങാട് താലൂക്ക്:
മീനാങ്കല്‍ ട്രൈബല്‍ സ്കൂള്‍, വിതുര- 2 പുരുഷന്മാര് 4 സ്ത്രീകള്‍ 7 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്
ഗവണ്മെന്റ് സ്കൂള്‍ മേലാറ്റുമൂഴി, വാമനപുരം- 11 പുരുഷന്മാര് 20 സ്ത്രീകള്‍ 7 കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്
കാട്ടാക്കട താലൂക്ക്:
അമ്പൂരി സഹകരണ ഓഡിറ്റോറിയം- 12 പുരുഷന്മാര് 13 സ്ത്രീകള്‍ 16 കുട്ടികള്‍ ഉള്‍പ്പെടെ 41
ജെബിഎം പാരിഷ് ഹാള്‍ (ലിറ്റില്‍ഫ്ളവര്‍ ചര്‍ച്ച് ഹാള്‍), വാഴിച്ചല്‍ – 8 പുരുഷന്മാര് 13 സ്ത്രീകള്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്
ചിറയിന്‍കീഴ് താലൂക്ക്:
ഗവണ്മെന്റ് എല്‍പിഎസ് പടനിലം, കിഴുവില്ലം -4 പുരുഷന്മാര് 5 സ്ത്രീകള്‍ 5 കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്
കുന്നുവാരം ഗവണ്മെന്റ് യുപിഎസ്, അവനവഞ്ചേരി -1 പുരുഷന് 5 സ്ത്രീകള്‍ 3 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്