മുവാറ്റുപുഴ : പ്രക്യതി ദുരന്തത്തിൽ ആരക്കുഴ പഞ്ചായത്തിലെ മീങ്കുന്നം ആറൂരിൽ മണ്ണിടിഞ്ഞ് ഭാഗീകമായി തകർന്ന വീടുകൾക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. വീടുകൾ
തകർന്ന് അപകടാവസ്ഥയിലായ പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് എംപി സന്ദർശിച്ചു.
ശക്തമായ മഴയിൽ പത്താം വാർഡിലെ ആറുർ കോളനി റോഡിൻറെ വശങ്ങളിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായി. മണി വിപത്രയിൽ, ജിൽബി സിബി ആഞ്ഞിലിവിളയിൽ, സിസിലി ജോർജ് പള്ളിപ്പറമ്പിൽ എന്നിവരുടെ വീടുകളാണ് തകർന്നത്. മണ്ണിടിച്ചിലിൽ മരങ്ങൾ വീണാണ് വീടുകൾ തകർന്നത്. റോഡിനോട് ചേർന്നുള്ള കരിങ്കൽകെട്ട് ഇടിഞ്ഞു പോയതു മൂലം പല വിടുകളും ഏതു നിമിഷവും തകരാവുന്ന രീതിയിൽ അപകടാവസ്ഥയിലാണ്.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പോൾ ലൂയിസ് , ബ്ലോക്ക് സെക്രട്ടറി ഷാജി പുളിക്കത്തടം, ബൂത്ത് പ്രസിഡൻറ് സാജു കണ്ണൻകല്ലേൽ , പഞ്ചായത്ത് മെമ്പർ വിഷ്ണു ബാബു, ജാൻസി മാത്യു, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഷാജി മാണി എന്നിവരും എം പിക്കൊപ്പമുണ്ടായിരുന്നു.