വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രസഹായം നൽകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവർ ആഗ്രഹിക്കുന്ന അപകടരഹിത ജീവിതം എങ്ങനെ നൽകാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല, അവരുടെ നിലനിൽപ്പിന് ആവശ്യമായ കാര്യങ്ങളും നടക്കുന്നുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വയനാടിന് കുടിവെള്ളം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങി ഏഴ് മുൻഗണനാ മേഖലകൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിൽ സമ്പൂർണ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നും ദുരന്തബാധിതർക്ക് കുടിവെള്ളം മുതൽ വൈദ്യുതി വരെ എത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി