ധര്‍മ്മശാല: ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിലയ്ക്കാത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. ധര്‍മ്മശാലയിലെ മക്ലിയോഡ്ഗഞ്ജില് മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങള്‍ തകര്‍ന്നു, വാഹനങ്ങളും മറ്റും പ്രളയത്തില്‍ ഒഴുകിപ്പോയി.
മാഞ്ഛി നദിയില്‍ കനത്ത വെളളപ്പൊക്കത്തെ തുടര്‍ന്ന് സമീപത്തുളള പത്തോളം കടകള്‍ തകര്‍ന്നു. ഷിംലയിലെ ഛാര്ക്കിയില് കനത്ത മഴയെ തുടര്‍ന്ന് ദേശീയപാത വഴിയുളള ഗതാഗതം തടഞ്ഞു. കംഗ്ര ജില്ലയില്‍ രണ്ട് പേരെ ഒഴുക്കില്‍ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിപുണ്‍ ജിന്‍ഡല്‍ പറഞ്ഞു.