വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇൻഷുറൻസ് തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് എന്നീ കന്പനികള്‍ക്ക് നിര്‍ദേശം നല്കി. വിശദാംശങ്ങള്‍ ധനമന്ത്രാലയത്തിന്റെ എക്സ് പോസ്റ്റ് വ്യക്തമാക്കുന്നു. ഏറെ ക്ലെയിമുകളും വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെ ഭാഗമായവർക്കുള്ള പണം വിതരണം വേഗത്തിലാക്കുന്നത്. 350-ലധികം പേരുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത ദുരന്തത്തിൽ നിന്ന് ശേഷിച്ചിരിക്കുന്നവര്‍ക്ക് നൂലാമാലകളില്ലാതെ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുകയാണ് ലക്ഷ്യം പ്രശ്നബാധിത പ്രദേശങ്ങളിലെ എല്ലാ പോളിസി ഉടമകളെയും കണ്ടെത്തുക എന്ന പ്രയാസകരമായ ദൗത്യം കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക പത്രങ്ങൾ. സമൂഹ മാധ്യമങ്ങള്‍. കമ്പനി വെബ്സൈറ്റ്, എസ് എം എസ് എന്നീ മാധ്യമങ്ങളിലൂടെ ഉപയോക്താക്കളിലേക്കെത്തുകയാണ് ലക്ഷ്യം.