കൊച്ചി: പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം രണ്ട് ആഴച്ചക്കുള്ളിൽ നൽകണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പ്രളയ ദുരിതാശ്വാസ അപ്പീലുകൾ എത്രയും പേട്ടന്ന് തീർപ്പാക്കണം. സർക്കാരിന് സാധാ ജനങ്ങളുടെ കാര്യത്തിൽ യാതൊരു താത്പര്യമില്ലന്നും കോടതി. രണ്ടാമത്തെ പ്രളയ സമാനമായ സാഹച്ചര്യം നേരിട്ടിട്ടും ആദ്യ പ്രളയത്തിന്റെ ഇരകൾക്ക് നഷ്ടപരി ഹാരം ലഭിച്ചില്ല എന്നത് കെട്ടിക്കുന്നതാണെന്ന് കോടതി. പ്രളയ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും, വിതരണം ചെയ്യാൻ ട്രൈബൂണൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സൊക്രട്ടറി പി കെ ഫിറോസ് അഡ്വ. പി ഇ സജൽ മുഖേന ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.പ്രളയ ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ തുകയായ പതിനായിരം രൂപ അർഹരായവരെ കണ്ടെത്തി നൽകുന്നതിന് പോലും റെവന്യു, ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ലന്നും, നാശ നഷ്ടങ്ങളുടെ ശരിയായ രീതിയുള്ള വിവര ശേഖരണത്തിന് പോലും ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിച്ചിട്ടില്ലന്നും, ആയതിനാൽ ശരിയായ രീതിയിലുള്ള നഷ്ടപരിഹാരത്തുക അർഹരിലേക്ക് എത്തുന്നതിന് പ്ലാച്ചിമട , മൂന്നാർ ലാൻറ് ട്രൈബ്യൂണൽ മാതൃകയിൽ ട്രൈബ്യൂണൽ സഥാപിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വരുന്ന പണം മറ്റു പ്രവർത്തികൾക്ക് വകമാറ്റി ചെലവഴിക്കുന്നത് തടയണമെന്നും, അനർഹർ നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നതിന് കുട്ടു നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിന്നു. ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിന് കാല തമാസം നേരിടുകയാണെങ്കൽ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം, നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ രൂപികരിച്ചിട്ടുള്ള കോംപാന്റിയം സ്കീം അനുസരിച്ച് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്ററിയെ നഷ്ട പരിഹാര തുക വിതരണം ചെയുന്നതിന്റെ ചുമതല ഏൽപ്പിക്കണ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ അബ്ദുൽ റഹിം അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.