കൊച്ചി: സംസ്ഥാനത്തെ അനാഥ അഗതി മന്ദിരങ്ങളിലേയ്ക്കുള്ള റേഷന്‍ അരിവിതരണം നിലച്ചു. കേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെയാണ് സംസ്ഥാനത്തെ നൂറുകണക്കിന് അനാഥമന്ദിരങള് പ്രതിസന്ധിയിലായത്.
കേന്ദ്ര സര്‍ക്കാര്‍ 2017-സെപ്തംബര്‍ മുതലാണ് അനാഥ-അഗതി മന്ദിരത്തിലേയ്ക്കുള്ള അരിവിഹിതം വെട്ടികുറച്ചത്. ഒരു സാമ്പത്തീക വര്‍ഷം രണ്ട് ഘട്ടങ്ങളിലായിട്ടാണ് കേന്ദ്രം അരി വിതരണം ചെയ്യുന്നത്. കേന്ദ്രം അരിവിഹിതം വെട്ടികുറച്ചതോടെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് അരി വിതരണം പൂര്‍ണ്ണതോതില്‍ നിലച്ചത്. എന്നാല്‍ ചില സഥലങ്ങളില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണത്തിന് ശേഷം ബാലന്‍സ് വരുന്ന ഭക്ഷ്യധാന്യം ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് മൂവായിരത്തോളം അനാഥ-അഗതി മന്ദിരങ്ങളിലാണ് സര്‍ക്കാര്‍ റേഷന്‍ കടവഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഓരോ അനാഥ-അഗതി മന്ദിരത്തിലേയും അന്തേവാസികളുടെ എണ്ണമനുസരിച്ചാണ് ഇവര്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍, കോണ്‍ വെന്റുകള്‍, 15-വയസിന് താഴെയുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍, മാനസീക അസ്വസ്ഥതയുള്ള മുതിര്‍ന്നവര്‍ താമസിക്കുന്ന സ്ഥാപനങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് മാസങ്ങളായി റേഷന്‍ ഭക്ഷ്യധാന്യം ലഭിക്കാത്തത്. ഒരു അന്തേവാസിയ്ക്ക് സൗജന്യമായി അഞ്ച് കിലോ അരിയും, തുച്ചമായ വിലയ്ക്ക് രണ്ട് കിലോ ഗോതമ്പും നല്‍കുന്ന് പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെ നിലച്ചത്.
സംസ്ഥാനത്ത് മൂവായിരത്തോളം സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തോളം ആളുകള്‍ക്കാണ് അരിയും ഗോതമ്പിനുമുള്ള പെര്‍മിറ്റ് നല്‍കിയിരുന്നത്.കേന്ദ്രം അരിവിഹിതം വെട്ടി കുറച്ചതോടെ സംസ്ഥാനത്ത് സ്ഥാപനങ്ങളില്‍ ഈ സാമ്പത്തീക വര്‍ഷം മുതല്‍ പെര്‍മിറ്റ് നല്‍കിയിട്ടില്ല. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ജില്ലാതലങ്ങളില്‍ സപ്ലൈ ഓഫീസര്‍ മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി കണക്കെടുപ്പ് നടത്തിയശേഷമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പെര്‍മിറ്റ് നല്‍കുന്നത്.
എന്നാല്‍ ഈ വര്‍ഷത്തെ കണക്കെടുപ്പും, പെര്‍മിറ്റ് പുതുക്കലും കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മിക്ക ജില്ലകളിലും നടന്നിട്ടില്ല. പല സ്ഥാപനങ്ങളും സുമനസുകളുടെ സഹായത്തോടെയും, സഹകരണത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. പല സ്ഥാപനങ്ങളിലും ഉറ്റവരെയും, ഉടയവരെയും നഷ്ടപ്പെട്ടവരും, ആരാരുമില്ലാ വൃദ്ധരടക്കമുള്ളവരാണ് പല സ്ഥപനങ്ങളിലും വസിക്കുന്നത്. അന്തേവാസികള്‍ക്ക് എല്ലാ മാസവും ലഭിക്കുന്ന റേഷന്‍ നിലച്ചതോടെ പലസ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലായി.