മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണതായി യു.കെയിലെ മിറര്‍ ഡെയ്ലിയാണ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി 9നാണ് അദ്ദേഹം കിടപ്പുമുറിയില്‍ നിലത്ത് വീണു കിടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്. മുറിയിലുണ്ടായിരുന്ന മേശയിലെ ഭക്ഷണവും വെള്ളവും നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഡോക്ടര്‍മാര്‍ എത്തി അടിയന്തര ചികിത്സ നല്കി. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് പുടിനെ മാറ്റി. ഐ.സിയുവിന് സമാനമായ മുറിയാണിത്. അതേസമയം, റിപ്പോര്‍ട്ട് റഷ്യന്‍ പാര്‍ലമെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.