റോം: ഇറ്റാലിയൻ വ്യോമസേനയുടെ ജെറ്റ് വിമാനം അഭ്യാസത്തിനിടെ തകര്‍ന്ന് അഞ്ചുവയസുകാരി മരിച്ചു. ടൂറിനിലെ വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടു.മരിച്ച പെണ്‍കുട്ടിയുടെ ഒന്‍പതു വയസുള്ള സഹോദരനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. സഹോദരന്റെ പരിക്ക് ഗുരുതരമാണ്.
ഇറ്റാലിയൻ സേനയുടെ അഭ്യാസപ്രദര്ശന ടീമിലെ വിമാനമാണു തകര്‍ന്നത്. ഒന്‍പതു വിമാനങ്ങള്‍ പങ്കെടുത്ത അഭ്യാസത്തിനിടെ ഒരെണ്ണം നിപതിക്കുകയായിരുന്നു. പക്ഷിക്കൂട്ടത്തെ ഇടിച്ച് പക്ഷികള്‍ എൻജിനില്‍ കുടുങ്ങിയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.