ഇടുക്കി: മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ കണ്ട്രോള് റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഷട്ടറുകള്‍ ഉയര്‍ത്താനും സമീപവാസികളെ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും. 141 അടിയാകുമ്ബോള് രണ്ടാമത്തെ ജാഗ്രത നിര്‍ദേശമിറക്കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്കി ഷട്ടറുകള്‍ തുറക്കും.
വെള്ളം സ്പില്‍വേ ഷട്ടറുകളിലൂടെ ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.