രാജ്യത്തെ ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗവും വരുമാനവും ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയവുമായി വീണ്ടും കൈകോര്‍ത്ത് ട്രൈഫെഡും ഗിരിവര്‍ഗ്ഗ മന്ത്രാലയവും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ക്ക് ഗിരിവര്‍ഗ വിഭാഗക്കാര്‍ കൈകൊണ്ട് നിര്‍മ്മിച്ച വിശറികള്‍ വിതരണം ചെയ്യും. ഇത് മൂന്നാം വര്‍ഷമാണ് ഇത്തരത്തിലുള്ള സഹകരണം.
രാജസ്ഥാന്, ഒഡീഷ, പശ്ചിമബംഗാള്‍, ബീഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട കരകൗശല വിദഗ്ധരില്‍ നിന്നും ശേഖരിച്ച വിശറികള്‍ പരിസ്ഥിതി സൗഹൃദമാണ്. പ്രകൃതിദത്തവും ജൈവവും ആയ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
TRIBES ഇന്ത്യ വിശറികള്‍ രാജ്യമെമ്പാടുമുള്ളTRIBES ഇന്ത്യ ചില്ലറ വില്പന ശാലകളിലും http://www.tribesindia.com സൈറ്റിലും ലഭ്യമാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഗോത്ര വിഭാഗത്തില്‍പ്പെട്ട കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ച 100 കോടിയോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ആവാതെ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. http://www.tribesindia.com, ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ GeM തുടങ്ങിയവയിലൂടെ ഇവ വിറ്റഴിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ TRIFED നടത്തിയിരുന്നു.
തങ്ങളുടെ ഇ -ഷോപ്പില്‍ ഇരുന്നുകൊണ്ട് ഇ- വിപണിയിലൂടെ ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ ഗോത്ര വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗകര്യമൊരുക്കുന്ന THE TRIBES INDIA eMART PLATFORM \pw TRIFED ഉടന്‍ തന്നെ തുടക്കമിടും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യാന്‍ ഇത് ഗോത്ര വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സഹായകമാകും.
ഗോത്ര വര്‍ഗ വിഭാഗത്തില്‍ പെട്ട രാജ്യത്തെ അഞ്ച് ലക്ഷത്തോളം കരകൗശല വിദഗ്ദ്ധരെ കൂടി സംവിധാനത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമായി കഴിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന് വിതരണം ചെയ്ത വിശറി കളുകളും ഇ വിപണിയില്‍ ലഭ്യമാണ്.